കോട്ടയം നഗരത്തിൽ കോളജ് വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം

0

കോട്ടയം: കോട്ടയം നഗരത്തിൽ കോളജ് വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാർത്ഥിനിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മൂന്നംഗ സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി പത്തരയോടെ കോട്ടയം സെൻ്ട്രൽ ജംഗ്ഷനിലായിരുന്നു ആക്രമണം.

കോട്ടയം നഗരത്തിലെ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്കാണ് മർദ്ദനമേറ്റത്. അക്രമത്തിനിരയായവരുടെ മറ്റൊരു സുഹൃത്ത് അപകടത്തിൽപ്പെട്ട് കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ വിദ്യാർത്ഥിനിക്ക് വേണ്ട വസ്ത്രങ്ങളും മറ്റും നൽകിയശേഷം പുറത്തുപോയി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, അവിടെയെത്തിയ സംഘം പെൺകുട്ടിയെ കമന്റടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ചിങ്ങവനം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി, പെൺകുട്ടിയെ ആക്രമിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്തു. താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here