ഭാര്യയ്‌ക്കൊപ്പം സ്കൂട്ടറിൽ പോകവേ കയ്യിലേക്ക് ഇഴഞ്ഞു കയറിയത് ഉഗ്രവിഷമുള്ള പാമ്പ്; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0

പയ്യന്നൂർ: സ്‌കൂട്ടർ ഓടിക്കുന്നതിനിടെ വിഷപ്പാമ്പ് കയ്യിലേക്ക് ഇഴഞ്ഞു കയറി. സ്‌കൂട്ടർ ഓടിച്ചു കൊണ്ടിരുന്ന ആളുടെ കയ്യിലേക്കാണ് പാമ്പ് കയറിയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. പയ്യന്നൂർ മുച്ചിലോട് സ്വദേശി സനൽ കുമാറിന്റെ സ്‌കൂട്ടറിലാണ് പാമ്പിനെ കണ്ടെത്തിയത്.

ഭാര്യയ്‌ക്കൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്നു സനൽകുമാർ. സ്‌കൂട്ടർ അൽപ്പദൂരം എത്തിയപ്പോഴാണ് സനലിന്റെ കയ്യിലേക്ക് പാമ്പ് കയറിയത്. സനൽ പെട്ടന്ന് തന്നെ സ്‌കൂട്ടർ നിർത്തിയതോടെ പാമ്പ് വീണ്ടും ഇഴഞ്ഞ് സ്‌കൂട്ടറിനുള്ളിലേക്ക് പോയി. ഒരു മണിക്കൂറിലധികം നടത്തിയ തിരച്ചിലിനൊടുവിൽ ഹെഡ് ലൈറ്റിനുള്ളിൽ നിന്നും പാമ്പിനെ കണ്ടെത്തി. തുടർന്നാണ് ഇത് വിഷപ്പാമ്പാണെന്ന് മനസിലായത്. തലനാരിഴയ്‌ക്കാണ് പാമ്പിന്റെ കടിയേൽക്കാതെ സനൽകുമാർ രക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here