വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് വീട്ടിൽ കയറി കഴുത്തറുത്ത്; കൊലപാതകിയെ തേടി പൊലീസ്

0

കണ്ണൂർ: പാനൂരിൽ 23കാരിയെ വീടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ്. കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയയാണ് മരിച്ചത്. ഇതിനിടെ ഒരു മുഖംമൂടി ധരിച്ചയാളെ വിഷ്ണുപ്രിയയുടെ വീടിന് സമീപം കണ്ടതായി നാട്ടുകാരിലൊരാൾ പറഞ്ഞു. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. അടുത്ത വീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾ പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്.

പെൺകുട്ടിയോട് ആർക്കെങ്കിലും വൈരാഗ്യമുണ്ടായിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മോഷണശ്രമം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് സംഘം പരിശോധിക്കുന്നുണ്ട്. പാനൂരിലെ ഒരു സ്വകാര്യ മെഡിക്കൽ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ

LEAVE A REPLY

Please enter your comment!
Please enter your name here