തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ ആക്രമണം; വയോധികന് ദാരുണാന്ത്യം, 18 പേര്‍ക്ക് പരിക്ക്

0

പൊഴുതന: വയനാട് പൊഴുതനയിൽ കടന്നലിന്‍റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം തൊഴിലുറപ്പ് ജോലിക്കിടെ ആണ് കടന്നലിന്റെ ആക്രമണമുണ്ടായത്. പൊഴുതന തേവണ സ്വദേശി ബീരാനാണ് മരിച്ചത്. അതേസമയം കടന്നലിന്‍റെ കുത്തേറ്റ് പരിക്കേറ്റ് പതിനെട്ടോളം തൊഴിലാളികൾ ചികിത്സയിലാണ്.

വഴുതന വായനാംകുന്ന് കോളനി പ്രദേശത്തെ തൊഴിലുറപ്പ് ജോലിക്കിടെയാണ് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണമുണ്ടായത്. പരിക്കേറ്റ മറ്റ് തൊഴിലാളികളെ വൈത്തിരി താലൂക് ആശുപത്രിയിയിലും ചെന്നലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമാണ് പ്രവേശിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here