കശ്മീരിലെ പഹാടി വിഭാഗങ്ങൾക്ക് പട്ടികവർഗ സംവരണം ഉടൻ ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0

കശ്മീരിലെ പഹാടി വിഭാഗങ്ങൾക്ക് പട്ടികവർഗ സംവരണം ഉടൻ ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളുടെ തുടക്കമെന്ന നിലയിൽ നടത്തിയ റാലിയെ രജൗരിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

പഹാടി വിഭാഗത്തിൽ പെടുന്നവർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമടക്കം പട്ടിക വർഗങ്ങൾക്കുള്ള സംവരണം ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. സംവരണം നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാർ റിസർവേഷൻ നിയമത്തിൽ ഉടൻ ഭേദഗതി വരുത്തും. ലഫ്റ്റനന്റ് ഗവർണർ ചുമതലപ്പെടുത്തിയ കമ്മീഷൻ ഇത് സംബന്ധിച്ച റിപ്പോർട്ട് അയച്ചിട്ടുണ്ട്. ഗുജ്ജാർ, ബകർവാൾ വിഭാഗങ്ങൾ, പഹാടി വിഭാഗം എന്നിവർക്കാണ് ഭേദഗതിയുടെ ഗുണം ലഭിക്കുകയെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതാണ് ഇവിടെ ഇത്തരം സംവരണം സാധ്യമാക്കിയത്. ദളിത്, ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, പഹാടി എന്നിവർക്കെല്ലാം അവരുടെ അവകാശങ്ങൾ ലഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

പഹാടികൾക്ക് എസ്ടി സംവരണം നൽകുന്നതിനെ എതിർത്ത് എസ്ടി ക്വാട്ടയിലുള്ള ഗുജ്ജാർ, ബകർവാൾ വിഭാഗങ്ങൾ രം?ഗത്തുണ്ട്. ഹിന്ദുക്കളും മുസ്ലീങ്ങളും ഉയർന്ന വിഭാഗത്തിൽ പെടുന്നവരാണെന്നും ഭാഷയുടെ പേരിൽ മാത്രം പഹാടികൾക്ക് സംവരണം അനുവദിക്കാൻ പാടില്ലെന്നുമാണ് ഇവർ വാദിക്കുന്നത് എന്നും അമിത് ഷാ പറഞ്ഞു. നിലവിൽ എസ്ടി സംവരണത്തിലുള്ളവർക്ക് ഒരുആനുകൂല്യവും നഷ്ടപ്പെടില്ല. ഗുജ്ജാറുകളേയും ബകർവാൾ വിഭാഗക്കരേയും ചിലർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here