വയനാട് കാക്കവയലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

0

വയനാട് കാക്കവയലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. കവാടം കോളനിയിലെ മാധവൻ ആണ് മരിച്ചത്. 62 വയസായിരുന്നു. ഇന്നലെയാണ് ഇദ്ദേഹം കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.

ഉച്ചയ്ക്ക് രണ്ടോടെ കാക്കവയൽ അങ്ങാടിയിൽവച്ചാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മാധവന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here