കാശ്മീരി​ന്റെ തകർച്ചയ്ക്ക് കാരണം മൂന്ന് കുടുംബങ്ങൾ; രാജ്യത്ത് ഏറ്റവുമധികം സമാധാനം പുലരുന്ന സ്ഥലമായി കശ്മീരിനെ മാറ്റും’; അമിത് ഷായുടെ പ്രതികരണം ഇങ്ങനെ..

0

ബാരാമുള്ള: രാജ്യത്ത് ഏറ്റവുമധികം സമാധാനം പുലരുന്ന സ്ഥലമായി കശ്മീരിനെ മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാരമുള്ളയിലെ പൊതുയോഗത്തിൽ വെച്ചായിരുന്നു അദ്ദേഹത്തി​ന്റെ പ്രതികരണം.

പാകിസ്ഥാനുമായി ചർച്ച നടത്തണമെന്നാണ് ചിലർ പറയുന്നത്. ഞങ്ങളെന്തിന് പാകിസ്ഥാനുമായി ചർച്ച നടത്തണം? ഞങ്ങൾ സംസാരിക്കില്ല. പകരം, ബാരമുള്ളയിലെയും കശ്മീരിലെയും ജനങ്ങളുമായി സംസാരിക്കും. ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് സുതാര്യമായ രീതിയിൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1990 മുതൽ കശ്മീരിൽ ഭീകരവാദം കാരണം 42,000പേർ മരിച്ചു. ഭീകരവാദം തൂത്തെറിഞ്ഞ് രാജ്യത്ത് ഏറ്റവുമധികം സമാധാനം പുലരുന്ന സ്ഥലമായി മോദി സർക്കാർ കശ്മീരിനെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(amit sha about kasmir)

ഒമർ അബ്ദുള്ളയുടെയും മെഹബൂബ മുഫ്തിയുടെയും കുടുംബങ്ങൾക്കും നെഹ്‌റു കുടുംബത്തിനും കശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജ്യം സ്വതന്ത്രമായതിന് ശേഷം ദീർഘനാൾ ഇവരാണ് ജമ്മു കശ്മീർ ഭരിച്ചത്. പക്ഷേ വികസനമുണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ജമ്മു കശ്മീരിലെ ജനങ്ങളുടെ നൻമയ്ക്ക് വേണ്ടി മുഫ്തിയും കമ്പനിയും അബ്ദുള്ളയും മക്കളും കോൺഗ്രസും ഒന്നും ചെയ്തില്ല’- അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് പ്രതിനിധികളായി തെരഞ്ഞെടുത്ത 30,000 ജനങ്ങൾ ഇപ്പോൾ ഭരണത്തിൽ പങ്കാളികളാണ്. മുൻപ് ഈ മൂന്നു കുടുംബങ്ങൾ മാത്രമാണ് ഭരണത്തിൽ ഇടപെട്ടുകൊണ്ടിരുന്നത് എന്നും ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 കാരണം ജമ്മു കശ്മീരിൽ എസ്എസി, എസ്ടി സംവരണം ഉണ്ടായിരുന്നില്ല. എന്നാൽ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ ഗുജ്ജർ, ബകർവാലി, പഹാഡി സമുദായക്കാർക്കും ആനുകൂല്യങ്ങൾ ലഭിക്കാൻ തുടങ്ങിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.

56,000 കോടി രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ജമ്മു കശ്മീരിൽ വന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മോദി സർക്കാർ ജമ്മു കശ്മീരിലെ പാവപ്പെട്ടവർക്ക് ഒരുലക്ഷം വീടുകൾ നൽകി. സുരക്ഷാ ക്രമീകരണങ്ങൾ വികസിപ്പിച്ചതിനാൽ കഴിഞ്ഞ വർഷം 22 ലക്ഷം ടൂറിസ്റ്റുകൾ കശ്മീർ സന്ദർശിച്ചെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here