ഫോട്ടോ നീക്കം ചെയ്യാതെ പുറത്തിറക്കില്ലെന്ന് പറഞ്ഞ് ഷട്ടര്‍ താഴ്ത്തി, പിടിച്ചുവലിച്ചു; സഹായത്തിനു ആരെ വിളിക്കും എന്നോർത്ത് പകച്ചുനിന്നു; പ്രതികരണവുമായി അന്ന രാജൻ

0

മൊബൈൽ സിം മാറ്റുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ടെലികോം സേവന കേന്ദ്രത്തിൽ പൂട്ടിയിട്ട സംഭവത്തില്‍ പ്രതികരണവുമായി നടി അന്ന രാജൻ. സിം ഡ്യൂപ്ലിക്കേറ്റ് എടുക്കുന്ന വിഷയത്തെ തുടർന്നുണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നും ഓഫിസിലെ ആളുകള്‍ മോശമായി പെരുമാറുന്ന വിഡിയോ എടുത്തതാണ് അവരെ ചൊടിപ്പിച്ചതെന്നും അന്ന പറയുന്നു. ഫോണിൽ എടുത്ത ഫോട്ടോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും അത് ചെയ്യാത്തതുകൊണ്ടാണ് അവർ റൂമിന്റെ ഷട്ടർ അടച്ച് തന്നെ ഭയപ്പെടുത്തിയതെന്നും അന്ന സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here