പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ അഭ്യര്‍ഥിച്ച് ജസ്റ്റിസ് യുയു ലളിതിന് കേന്ദ്രത്തിന്റെ കത്ത്

0

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യുയു ലളിതിന് പിന്‍ഗാമിയുടെ പേര് നിര്‍ദേശിക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. യുയു ലളിത് നവംബര്‍ എട്ടിനാണ് ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നത്.

സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസുമാർ പിന്‍ഗാമിയെ നിര്‍ദേശിക്കുന്നതാണ് കീഴ്‌വഴക്കം. ഇതിനായി നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസിന് കത്തിലൂടെ ആവശ്യം ഉന്നയിക്കും.

സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിര്‍ദേശിക്കുന്നതാണ് കീഴ്‌വഴക്കം. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണ് നിലവിലെ സീനിയര്‍ ജഡ്ജി. സിനിയോറിറ്റി മറികടന്ന് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here