ദുബായിലേത് സ്വകാര്യ സന്ദര്‍ശനം, പേഴ്‌സണല്‍ സ്റ്റാഫിന്റേത് ഔദ്യോഗികം; വിദേശകാര്യ മന്ത്രാലയതിന് വിശദീകരണം നൽകി പിണറായി വിജയൻ

0

ന്യൂഡൽഹി: ദുബായിലേക്കുള്ള വിദേശയാത്ര വിവാദമായതോടെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ദുബായ് സന്ദര്‍ശനം സ്വകാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയത്തെ മുഖ്യൻ അറിയിച്ചു. അതേ സമയം പേഴ്‌സണല്‍ സ്റ്റാഫിന്റേത് ഔദ്യോഗികമാണെന്നും വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ വിശദീകരണ കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സ്വന്തം ചെലവിലാണ് യാത്രയെന്നും വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ വിശദീകരണത്തിൽ പറയുന്നു.

ദുബായിൽ താൻ നടത്തുന്നത് സ്വകാര്യ സന്ദർശനമാണ്. പേഴ്‌സണൽ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. ഇയാൾ ഔദ്യോഗിക സന്ദർശനമാണ് നടത്തുന്നത്. ഇ-ഫയൽ നോക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനുമുള്ള സൗകര്യം ചെയ്യുന്നതിനുമാണ് പേഴ്‌സണൽ സ്റ്റാഫിനെ ഒപ്പം കൂട്ടിയത്. ദുബായ് യാത്രയുടെ ചെലവ് മുഴുവൻ വ്യക്തിപരമായിട്ടാണ് വഹിക്കുന്നത് എന്നും മുഖ്യമന്ത്രി വിശദീകരണത്തിൽ പറയുന്നുണ്ട്.

യുകെ, നോർവേ എന്നീ രാജ്യങ്ങളിൽ കുടുംബത്തോടൊപ്പം ഔദ്യോഗിക സന്ദർശനം നടത്തിയ ശേഷം മടങ്ങിവരവേയാണ് മുഖ്യമന്ത്രി ദുബായ് സന്ദർശനം നടത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെയായിരുന്നു യാത്ര. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി മുന്‍കൂട്ടി വാങ്ങാതെയായിരുന്നു മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം. അനുമതി തേടി പിന്നീട് മന്ത്രാലയത്തെ സമീപിച്ചെങ്കിലും പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഒപ്പം ചേര്‍ത്തതില്‍ വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. സ്വകാര്യ സന്ദര്‍ശനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഒപ്പം കൂട്ടുന്നത് ചട്ട വിരുദ്ധമാണ് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദീകരണം തേടിയത്.

ദുബായില്‍ തന്റെ സന്ദര്‍ശനം സ്വകാര്യമാണ്. പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. ഇയാള്‍ ഔദ്യോഗിക സന്ദര്‍ശനമാണ് നടത്തുന്നത്. ഇ-ഫയല്‍ നോക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നതിനുമാണ് പേഴ്‌സണല്‍ സ്റ്റാഫിനെ ഒപ്പം കൂട്ടിയതെന്നും മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ വ്യക്തമാക്കി. ദുബായ് സന്ദര്‍ശനത്തിന് ചെലവ് മുഴുവന്‍ വ്യക്തിപരമായിട്ടാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയം ദുബായ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയത്. അതേ സമയം അനുമതി ലഭിച്ചപ്പോഴേക്കും മുഖ്യമന്ത്രി ദുബായിലെത്തിയിരുന്നു. ഒക്ടോബര്‍ 12-ന് ഉച്ചയ്ക്ക് ശേഷമാണ് അനുമതി ലഭിച്ചത്. അന്ന് രാവിലെയോടെ തന്നെ മുഖ്യമന്ത്രി സന്ദര്‍ശനം തുടങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here