സുഹൃത്തിന്റെ വീട്ടിലെ സ്വര്‍ണം മോഷ്‌ടിച്ച പോലീസുകാരന്‌ സസ്‌പെന്‍ഷന്‍

0


കൊച്ചി: വൈപ്പിനില്‍ സുഹൃത്തിന്റെ വീട്ടില്‍നിന്ന്‌ എട്ടു പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടിച്ച കേസിലെ പ്രതിയായ പോലീസുകാരനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ്‌ ചെയ്‌തു.
കൊച്ചി എ.ആര്‍. ക്യാമ്പിലെ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ അരൂര്‍ സ്വദേശി കൈതവളപ്പില്‍ അമല്‍ദേവിനെയാണ്‌ എറണാകുളം ഡി.സി.പി. സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. അമല്‍ദേവ്‌ ഇപ്പോള്‍ റിമാന്‍ഡിലാണ്‌. സുഹൃത്തായ ഞാറയ്‌ക്കല്‍ സ്വദേശി നടേശന്റെ വീട്ടില്‍നിന്നു മകന്റെ ഭാര്യയുടെ സ്വര്‍ണമാണ്‌ ഇയാള്‍ കവര്‍ന്നത്‌. സംഭവത്തില്‍ നടേശന്‍ പരാതി നല്‍കി.
അതേത്തുടര്‍ന്ന്‌ അറസ്‌റ്റിലായ അമല്‍ദേവ്‌ മോഷണം നടത്തിയതായി പോലീസിനോടു സമ്മതിച്ചിരുന്നു. സ്വര്‍ണം ഇയാളില്‍നിന്നു വീണ്ടെടുക്കുകയും ചെയ്‌തിരുന്നു. ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ഉണ്ടായ ലക്ഷങ്ങളുടെ ബാധ്യത തീര്‍ക്കാനാണ്‌ മോഷണം നടത്തിയതെന്നാണ്‌ പ്രതിയുടെ മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here