ഡോ: എം.ആര്‍. ബൈജു പി.എസ്‌.സി. ചെയര്‍മാന്‍

0


തിരുവനന്തപുരം: പി.എസ്‌.സി. ചെയര്‍മാനായി ഡോ.എം.ആര്‍. ബൈജുവിനെ നിയമിക്കാന്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്യുന്നതിനു മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഈ മാസം 30നു വിരമിക്കുന്ന ഒഴിവിലാണു നിയമനം.
നിലവില്‍ പി.എസ്‌.സി അംഗമാണു ബൈജു. 2017 ജനുവരി ഒന്‍പതിനാണ്‌ അദ്ദേഹം അംഗമായി ചുമതലയേറ്റത്‌. അടുത്ത ജനുവരിയിലാണ്‌ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുക. ആറു വര്‍ഷത്തേക്കോ 62 വയസ്‌ തികയുന്നതു വരെയോ ആണ്‌ ചെയര്‍മാന്റെ കാലാവധിയെന്നിരിക്കെ അദ്ദേഹത്തിന്‌ ഇനിയും തുടരാം.
എന്‍ജിനീയറിങ്ങില്‍ പിഎച്ച്‌.ഡിയുള്ള ബൈജു തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ്‌ കോളജില്‍ (സി.ഇ.ടി) ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ പ്രഫസറായിരിക്കെയാണ്‌ പി.എസ്‌.സി. അംഗമായത്‌. തിരുവനന്തപുരം സ്വദേശിയാണ്‌. മഞ്‌ജു എസ്‌. ദേവ്‌ ആണ്‌ ഭാര്യ. മക്കള്‍: സാഗര, ആരതി കൃഷ്‌ണ.

LEAVE A REPLY

Please enter your comment!
Please enter your name here