കുമളി: എക്സൈസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കുമളി ചെക്ക്പോസ്റ്റിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ജോസി വര്‍ഗീസാണു പരാതിക്കാരന്.
25 നു രാത്രി ഒന്‍പതോടെ തേക്കടി ബൈപ്പാസ് റോഡില്‍ താമരക്കണ്ടം ഭാഗത്തുവച്ച് എതിര് ദിശയില്‍നിന്നു വന്ന കാര്‍ ജോസി വര്‍ഗീസ് സഞ്ചരിച്ച ബൈക്കില്‍ ഇടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബൈക്കില്‍നിന്നു തെറിച്ചുവീണു ജോസിക്കു ഗുരുതരമായി പരുക്കേറ്റു. കൈക്കും കാലിനുമാണു പരുക്ക്. അദ്ദേഹം കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ടു കുമളി സ്വദേശി സക്കീര്‍ ഹുസൈന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ചെക്ക്പോസ്റ്റില്‍ ഇയാളുടെ വാഹനം തടഞ്ഞു പരിശോധിച്ചതിന്റെ വൈരാഗ്യമാണു കൊലപാതകശ്രമത്തിനു പിന്നിലെന്നു സംശയിക്കുന്നു.