തലശേരി- കണ്ണൂർ റൂട്ടിൽ സ്വകാര്യബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു: സംയുക്ത യോഗം വെള്ളിയാഴ്ച

0

തലശ്ശേരി : തലശ്ശേരി-കണ്ണൂർ റൂട്ടിൽ സ്വകാര്യബസ് തൊഴിലാളികൾ നടത്തിവന്ന മിന്നൽ പണിമുടക്ക് പിൻവലിച്ചു.വെള്ളിയാഴ്ച ബസ് ജീവനക്കാരും വിദ്യാർത്ഥികളുമായി തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം. അനിലിന്റെ ഓഫീസിൽ ചർച്ച നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.

കണ്ണൂർ റൂട്ടിൽ ഇന്ന് രാവിലെ പത്തു മണിയോടെ നടന്ന സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞിരുന്നു.

മുതിർന്നയാത്രക്കാർക്ക് ബസിൽ കയറാൻ സൗകര്യം ഒരുക്കാതെ വിദ്യാർത്ഥികൾ കയറുന്നുവെന്നാരോപിച്ചാണ് സമരം നടന്നു വരുന്നത്. ലിമിറ്റഡ് സ്റ്റോപ്പ് ഒഴികെയുള്ള ബസുകളാണ് പണിമുടക്കുന്നത്.
ഇതുകാരണം ഈ റൂട്ടിലോടുന്ന മിക്ക ബസുകളും ഓട്ടം നിർത്തി വെച്ചതു കാരണം നൂറ് കണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്.

സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് എസ്.എഫ് ഐ തലശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശേരി പുതിയ ബസ് സ്റ്റാൻഡിൽ പ്രതിഷേധ പ്രകടനവും കുത്തിയിരുപ്പ് സമരവും നടത്തി. ഏരിയാ സെക്രട്ടറി സന്ദേശ് . സംസ്ഥാന കമ്മിറ്റി അംഗം ശരത് രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here