കോട്ടയത്ത് ഭാര്യയുടെ കൈവെട്ടി ഭർത്താവ്; മഞ്ജുവിന്റെ ഒരു കൈ അറ്റ് തൂങ്ങിയ നിലയിൽ

0

കോട്ടയം: കോട്ടയത്ത് ഭാര്യയുടെ കൈവെട്ടി ഭർത്താവ്. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിന്‍റെ (42) കൈ ആണ് ഭര്‍ത്താവ് വെട്ടിയത്. മഞ്ജുവിന്‍റെ രണ്ട് കയ്യും പ്രദീപ് വെട്ടുകയായിരുന്നു. ഒരു കൈ അറ്റ് തൂങ്ങിയ നിലയിലായിരുന്നു. മറ്റേ കയ്യിലെ വിരലുകള്‍ അറ്റുപോയി. മദ്യപിച്ച് ഭാര്യയുമായി പ്രദീപ് വഴക്കുണ്ടാക്കുന്നത് പതിവാണെന്നും ഇന്ന് രാവിലെയും സമാനമായി വഴക്ക് നടന്നതായും നാട്ടുകാര്‍ പറയുന്നു.

മഞ്ജുവിനെ വെട്ടുന്നത് കണ്ട് തടസം പിടിയ്ക്കാനെത്തിയ മകളെയും പ്രദീപ് ആക്രമിച്ചു. സംഭവത്തിന് പിന്നാലെ വാഹനം എടുത്ത് സ്ഥലത്ത് നിന്ന് പ്രദീപ് കടന്നുകളഞ്ഞു. നാട്ടുകാരാണ് മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here