നിരന്തരം കുരയ്ക്കുന്നത് ശല്യം; അയൽവാസിയുടെ വളർത്തുനായയെ തല്ലിച്ചതച്ച യുവാക്കൾ അറസ്റ്റിൽ

0
Homeless and hungry dog

ബെംഗളൂരു: വളർത്തുനായയെ തല്ലിച്ചതച്ച യുവാക്കൾ അറസ്റ്റിൽ. കര്‍ണാടകയിലെ കെ.ആര്‍. പുരത്ത് ആണ് മൂന്ന് യുവാക്കൾ ചേർന്ന് വളർത്തു നായയെ തല്ലിച്ചതച്ചത്. നായ നിരന്തരം കുരയ്ക്കുന്നതില്‍ പ്രകോപിതരായാണ് ഇവര്‍ വടി ഉപയോഗിച്ച് നായയെ ക്രൂരമായി തല്ലിച്ചതച്ചത്.

രാഹുല്‍, രജിത്, രഞ്ജിത്ത് എന്നിവരെയാണ് കെ.ആര്‍. പുരം പോലീസ് അറസ്റ്റ് ചെയ്തത്. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയല്‍ ഉള്‍പ്പെടെയുള്ള ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇവരുടെ അയല്‍വാസിയായ ഗദ്ദികെപ്പ എന്നയാളുടെ നായയാണ് ക്രൂരമര്‍ദനത്തിന് ഇരയായത്

LEAVE A REPLY

Please enter your comment!
Please enter your name here