മംഗളൂരിലുണ്ടായ വാഹനാപകടത്തിൽ എരുവേശി സ്വദേശിയായ യുവാവ് മരണമടഞ്ഞു

0

കണ്ണൂർ : മംഗളൂരിലുണ്ടായ വാഹനാപകടത്തിൽ എരുവേശി സ്വദേശിയായ യുവാവ് മരണമടഞ്ഞു. ഏരുവേശി ഏഴാം വാർഡ് അംഗം എം.ഡി രാധാമണി-മനോജ് ദമ്പതികളുടെ മകൻ അഭിജിത്താ(24)ണ് ദാരുണമായിമരിച്ചത്. അഭിജിത്ത് സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചു റോഡിലെക്ക് തെന്നിവീഴുകയായിരുന്നു.

തിങ്കളാഴ്‌ച്ച രാത്രി പതിനൊന്നുമണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അഭിജിത്തിനെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലർച്ചെ മൂന്ന് മണിയോടെ മരണമടയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here