ഉത്രാടം മഴയില്‍ മുങ്ങും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മുന്നറിയിപ്പില്‍ മാറ്റം

0

തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് തീവ്ര മഴയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് ഉച്ചയ്ക്കു ശേഷം നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ ഇരുപതു സെന്റിമീറ്ററിനു മുകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെ മറ്റു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ രണ്ടു ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

തിരുവോണ ദിനത്തിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയെന്നാണ് പ്രവചനം. കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ഈ നാലു തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here