കെഎസ്ആർടിസി ഡിപ്പോയിലെ മർദ്ദനം; പ്രതികൾക്കെതിരെ ചുമത്തിയത് നിസാര വകുപ്പുകൾ മാത്രം; മെക്കാനിക്കിനെതിരെ നടപടിയെടുക്കാതെ കെഎസ്ആർടിസി

0

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തു. എന്നാൽ കൂട്ടത്തിലുണ്ടായിരുന്ന പ്രേമനനെ ഇടിച്ചിട്ട മെക്കാനിക്കൽ ജീവനക്കാരനെതിരെ നടപടി ഒഴിവാക്കി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്‍റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെ സസ്പെൻഡ് ചെയ്തത്. അതേസമയം, ജീവനക്കാരെ പൊലീസ് അറസ്റ്റു ചെയ്തേക്കും.

ജീവനക്കാരുടെ മർദ്ദനമേറ്റ പ്രേമനൻ തന്നെ ക്രൂരമായി മർദ്ദിച്ച നീല ഷർട്ടിട്ട മെക്കാനിക്കിന്‍റെ കാര്യം പറയുന്നുണ്ട്. അച്ഛനെയും മകളെയും ജീവനക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് എഫ്.ഐ.ആറിലും പേരറിയാത്ത മെക്കാനിക്കിനെ പ്രതിച്ചേർത്തു. എന്നാൽ, അന്വേഷണത്തിന് എത്തിയ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം, മെക്കാനിക്കിനെ തിരിച്ചറിഞ്ഞില്ല. മെക്കാനിക്കിനെ ഒഴിവാക്കിയതിൽ ഗതാഗതവകുപ്പോ കെ.എസ്.ആർ.ടി.സിയോ കൃത്യമായ ഉത്തരം നൽകുന്നില്ല. അതേസമയം, ജീവനക്കാരെ പ്രതിച്ചേർത്ത് കാട്ടാക്കട പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇന്ന് തുടർനടപടിയുണ്ടാകുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here