മര്‍മതൈലം പുരട്ടാനെന്ന പേരില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിച്ചു; ചിങ്ങവനത്ത് യുവാവ് അറസ്റ്റിൽ

0

കോട്ടയം: മര്‍മതൈലം വില്‍ക്കാനെന്ന പേരിൽ വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടില്‍ വിഷ്ണു മോഹന്‍ (28) നെയാണ് ചിങ്ങവനം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.ജിജു അറസ്റ്റ് ചെയ്തത്.

വീടുകള്‍കയറി മര്‍മതൈലം വില്‍ക്കുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ചിങ്ങവനത്തെത്തിയ ഇയാള്‍ തൈലം വില്പനയ്‌ക്കെന്ന പേരില്‍ വീടുകള്‍ കയറുന്നതിനിടെ തൈലം പുരട്ടാനെന്ന പേരില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

വിദ്യാര്‍ഥിനി ബഹളമുണ്ടാക്കിയതോടെ ഇയാള്‍ ഓടിരക്ഷപെട്ടു. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത ചിങ്ങവനം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. എസ്.ഐ.അനീഷ് കുമാര്‍, സി.പി.ഒ. മാരായ സതീഷ്, സലമോന്‍, മണികണ്ഠന്‍, പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ചങ്ങനാശ്ശരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here