രാത്രി ബെഡ് റൂമിന്റെ വാതിലിൽ തട്ടിയവരുണ്ട്; പതിനേഴാം വയസിൽ അച്ഛനേക്കാൾ പ്രായമുള്ളയാളുടെ നാലാം ഭാര്യയായി; തന്റെ മരണവാർത്ത പറഞ്ഞു പരത്തിയതിനെ കുറിച്ച് നടി അഞ്ജു

0

തെന്നിന്ത്യയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ബേബി അ‍ഞ്ജുവെന്ന് അറിയപ്പെട്ടിരുന്ന നടി അ‍ഞ്ജു. തമിഴ്നാട്ടിലാണ് അഞ്ജു ജനിച്ചത്. തന്റെ രണ്ടാമത്തെ വയസ് മുതലാണ് അഞ്ജു സിനിമ അഭിനയം തുടങ്ങുന്നത്. 1979ൽ തമിഴ് സിനിമയായ ഉതിരിപ്പൂക്കൾ എന്ന സിനിമയിലാണ് അഞ്ജു ആദ്യമായി അഭിനയിക്കുന്നത്.

1982ൽ ഓർമ്മയ്ക്കായ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. 1989ൽ കെ.പി കുമാരൻ സംവിധാനം ചെയ്ത രുഗ്മിണി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തിൽ നായികയാകുന്നത്.

രുഗ്മിണിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അഞ്ജുവിന് ലഭിച്ചു. തുടർന്ന് നിരവധി മലയാള സിനിമകളിൽ അഞ്ജു നായികയായി. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുമെല്ലാം നായികയായി അഞ്ജു അഭിനയിച്ചു.

മലയാളം കൂടാതെ തമിഴ് സിനിമകളിലും അഞ്ജു നായികയായി. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. നായികയായും സ്വഭാവനടിയുമായെല്ലാം നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here