ഇന്ത്യയിൽ ചാവേർ ആക്രമണം നടത്താൻ പാക്കിസ്ഥാനി സൈനിക ഉദ്യോഗസ്ഥൻ പണം നൽകി കരാറുപ്പിച്ചെന്ന് വെളിപ്പെടുത്തിയ ഭീകരൻ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരണപ്പെട്ടു

0

ഇന്ത്യയിൽ ചാവേർ ആക്രമണം നടത്താൻ പാക്കിസ്ഥാനി സൈനിക ഉദ്യോഗസ്ഥൻ പണം നൽകി കരാറുപ്പിച്ചെന്ന് വെളിപ്പെടുത്തിയ ഭീകരൻ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. രജൗരിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന തബാരഖ് ഹുസൈനാണ് മരിച്ചത്.

ഓഗസ്റ്റ് 21-ന് നൗഷേര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവേ പാക് അധീന കാഷ്മീരിലെ സബ്സാകോട്ട് സ്വദേശിയായ ഹുസൈനെ സൈന്യം വെടിവച്ച് വീഴ്ത്തുകയായിരുന്നു.

തന്നെ ചാവേർ ആക്രമണത്തിനായി ഇന്ത്യയിലേക്ക് അയച്ചത് പാക് പട്ടാളത്തിലെ കേണൽ യൂനസ് എന്ന ഉദ്യോഗസ്ഥനാണെന്നും ഇതിനായി 30,000 രൂപ പ്രതിഫലം കൈപ്പറ്റിയെന്നും ഹുസൈൻ വെളിപ്പെടുത്തിയിരുന്നു.

പരിക്കേറ്റ ഹുസൈന് മതിയായ ചികിത്സ ലഭ്യമാക്കിയതും രക്തം നൽകിയതും ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരായിരുന്നു.

Leave a Reply