പുണ്യനദിയായ ഗംഗയിൽ ബോട്ട് യാത്രയ്ക്കിടെ മാംസാഹാരം പാചകം ചെയ്തെന്നാരോപിച്ച് രണ്ട് പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു

0

പുണ്യനദിയായ ഗംഗയിൽ ബോട്ട് യാത്രയ്ക്കിടെ മാംസാഹാരം പാചകം ചെയ്തെന്നാരോപിച്ച് രണ്ട് പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ആസിഫ്, ഹസൻ അഹ്മദ് എന്നിവരാണ് അറസ്റ്റിലായത്.

​പ്ര​യാ​ഗ്‌രാ​ജിലെ സം​ഗം പ്ര​ദേ​ശ​ത്ത് ന​ദി​യി​ൽ വ​ച്ച് എ​ട്ട് പേ​രു​ടെ സം​ഘം ന​ട​ത്തി​യ പാ​ർ​ട്ടി​ക്കി​ടെ പ്ര​തി​ക​ൾ ഹു​ക്കാ വ​ലി​ച്ചെ​ന്നും മാം​സാ​ഹാ​രം പാ​കം ചെ​യ്തെ​ന്നു​മാ​ണ് ആ​രോ​പ​ണം. ഇ​വ​രു​ടെ വീ​ഡി​യോ സാ​മു​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​നും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച​തി​നും ഐ​പി​സി 295, 153-എ ​വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

Leave a Reply