പോരുവഴിയിൽ ചതയദിനാഘോഷത്തിനിടയിലേക്ക് എസ്ഡിപിഐ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ്

0

ശാസ്താംകോട്ട: പോരുവഴിയിൽ ചതയദിനാഘോഷത്തിനിടയിലേക്ക് എസ്ഡിപിഐ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ് . സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതികൾ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു. ഒരാളുടെ നില ഗുരുതരമാണ്

പോരുവഴി അമ്പലത്തുംഭാഗം കുന്നുവിളജംഗ്ഷനിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. കുമാരനാശാൻ മെമ്മോറിയൽ എസ്‌എൻഡിപി ശാഖയുടെ ചതയദിനാഘോഷം നടക്കുന്നതിനിടെ എസ്ഡിപിഐ പ്രവർത്തകർ സംഥർഷം ഉണ്ടാക്കുകയായിരുന്നെന്നാണ് പരിപാടിയിൽ പരിപാടിയിൽ പങ്കെടുത്തവർ പറയുന്നത്. കുട്ടികളുടെ കലാപരിപാടി നടക്കുന്നതിനിടെ സമീപത്തുള്ള എസ്ഡിപിഐക്കാരായ രണ്ടുപേർ അമിതവേഗത്തിൽ ബൈക്കിൽ പാഞ്ഞുപോയി. പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ ഈ ബൈക്ക് അഭ്യാസം പല തവണ ആവർത്തിച്ചപ്പോൾ സംഘാടകരിൽ ചിലർ ബൈക്ക് യാത്രികരെ തടഞ്ഞുനിർത്തി വേഗത കുറച്ചുപോകാൻ ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here