തീവണ്ടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പെൺകുട്ടിക്ക് പരിക്ക് .

0

കണ്ണൂർ: തീവണ്ടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പെൺകുട്ടിക്ക് പരിക്ക് . കോട്ടയം സ്വദേശി കീർത്തനയ്ക്കാണ് (12) പരിക്കേറ്റത്. കുടുംബത്തോടൊപ്പം സ്ലീപ്പർകോച്ചിൽ യാത്രചെയ്യുകയായിരുന്നു പെൺകുട്ടി.

മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസിനു നേരേ കണ്ണൂർ സൗത്തിനും എടക്കാടിനും ഇടയിലാണ് കല്ലേറുണ്ടായത്. പെൺകുട്ടിയെ തലശ്ശേരി സ്റ്റേഷനിൽ ഇറക്കി മിഷൻ ഹോസ്പിറ്റലിൽ ശുശ്രൂഷ നൽകി. ശേഷം മംഗളൂരു-തിരുവനന്തപുരം മലബാർ എക്‌സ്പ്രസിൽ കോട്ടയത്തേക്ക് യാത്ര തുടർന്നു .

LEAVE A REPLY

Please enter your comment!
Please enter your name here