വിവാഹമോചനക്കേസ് നടക്കുന്നതിനിടെ ഭാര്യയുടെ കൈ വെട്ടിമാറ്റിയ സംഭവം; ഭർത്താവ് പിടിയിൽ

0

പത്തനംതിട്ട: ഭാര്യയുടെ കൈ വെട്ടിമാറ്റിയ ഭർത്താവ് പിടിയിൽ. ഏഴംകുളം സ്വദേശി സന്തോഷ് ആണ് പിടിയിലായത്. ഭാര്യയുടെ കൈവെട്ടിമാറ്റിയ ശേഷം ഒളിവിൽ പോയ ഇയാളെ അടൂരിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം. പറയന്‍കോട് ചാവടിമലയില്‍ വിദ്യയുടെ കൈ ആണ് ഭര്‍ത്താവ് വെട്ടിമാറ്റിയത്. വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് സംഭവം

വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം. പറയന്‍കോട് ചാവടിമലയില്‍ വിദ്യയുടെ കൈ ആണ് ഭര്‍ത്താവ് ഏഴംകുളം സ്വദേശി സന്തോഷ് വെട്ടിമാറ്റിയത്. ഇയാള്‍ പിന്നീട് ഒളിവില്‍ പോയി.

കുടുംബകലഹത്തെ തുടര്‍ന്ന് വിദ്യയും സന്തോഷും അകന്നുകഴിയുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ വിദ്യയെ ഭര്‍ത്താവ് ആക്രമിച്ചത്. കലഞ്ഞൂരിലെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് വിദ്യയെ സന്തോഷ് പരിക്കേല്‍പ്പിച്ചത്.

വിദ്യയുടെ ഒരു കൈ മുട്ടിന് താഴെയും മറ്റൊരു കൈപ്പത്തിയും അറ്റു. വിദ്യയുടെ മുടിയും മുറിച്ചു. തടയാനെത്തിയ വിദ്യയുടെ പിതാവ് വിജയന് നേരേയും ആക്രമണമുണ്ടായി. വടിവാളുപയോഗിച്ച് വിജയന്റെ പുറത്ത് സന്തോഷ് പരിക്കേല്‍പ്പിച്ചു. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് സന്തോഷ് ഓടിരക്ഷപ്പെടുകയായിടുന്നു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.

വിദ്യയേയും വിജയനേയും തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി വിദ്യയെ ആക്രമിക്കാന്‍ സന്തോഷ് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Leave a Reply