സംസ്ഥാനത്ത് തെരുവു നായ ശല്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി സർക്കാർ.

0

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവു നായ ശല്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ഭി രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാ​ഗമായി തെരുവുനായകള്‍ക്ക് കൂട്ട വാക്‌സിനേഷന്‍ നല്‍കും. ഒരു മാസം നീളുന്ന വാക്‌സിനേഷന്‍ യജ്ഞമാണ് നടത്തുക. ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് വാക്‌സിനേഷന്‍ യജ്ഞം. പേവിഷബാധ ഒഴിവാക്കലിനാണ് മുന്‍ഗണനയെന്നും മന്ത്രി വാർത്താസമ്മേളനതത്തിൽ പറഞ്ഞു.

അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളാണ് ഇന്ന് യോഗം തീരുമാനിച്ചത്. തെരുവുനായകളുടെ കടിയേല്‍ക്കുന്ന പലര്‍ക്കും പേവിഷബാധയുണ്ടാവുന്നതാണ് അത് മരണകാരണമാകുന്നതെന്ന് മന്ത്രി പറഞ്ഞു. അതിനാല്‍ വലിയ പേവിഷബാധാ ഭീതി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തെരുവുനായകള്‍ക്ക് കൂട്ടവാക്‌സിനേഷന്‍ നല്‍കാനും അതിനായി ഒരു മാസം നീണ്ടുനില്‍ക്കുന്ന യജ്ഞം് നടത്താനും തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

Leave a Reply