വീട്ടുവളപ്പില്‍ കുടുങ്ങി പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച തെരുവുനായ ചത്തു; പോസ്റ്റ്മോർട്ടം ഇന്ന്

0

പത്തനംതിട്ട: വീട്ടുവളപ്പില്‍ കുടുങ്ങി പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച തെരുവുനായ ചത്തു. ചത്ത നായയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പേവിഷബാധ സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എവിഎന്‍ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പരിശോധന. വൈകീട്ടോടെ പരിശോധനാ ഫലം ലഭിക്കും. നാലരമണിക്കൂര്‍ നീണ്ട ശ്രമകരമായ ഉദ്യമത്തിന് ശേഷമാണ് തെരുവുനായയെ ഇന്നലെ വലയിട്ടുപിടിച്ചു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.

വീട്ടിലെത്തിയ നായയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ വായില്‍ നിന്ന് നുരയും പതയും വരുന്നതുകണ്ടാണ് പേബാധയെന്ന് സംശയിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ ഗെയ്റ്റ് അടച്ചതോടെ നാലുവശവും മതിലുള്ള വീടിനു പുറത്തേക്കിറങ്ങാന്‍ നായയ്ക്ക് കഴിയാതെയായി. വിവരം അറിയിച്ചതോടെ രാവിലെ പത്തുമണിയോടെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. 11 മണിയോടെ ഇലന്തൂര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.നീതു വര്‍ഗീസ് സ്ഥലത്തെത്തി നായയ്ക്ക് പേവിഷബാധ സംശയിക്കുന്നതായി അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മൃഗസംരക്ഷഷണ ഓഫിസര്‍ ഡോ.ജ്യോതിഷ് ബാബുവും സംഘവും മയക്കാനുള്ള മരുന്നും സിറിഞ്ചുമായി എത്തി.

12 മണിയോടെ നായയെ വലയിട്ടു പിടിച്ചശേഷം ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ.ജാനകിദാസ് മയക്കു മരുന്നു കുത്തിവച്ചു. പിന്നീട് നായയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here