കൊച്ചി മെട്രോയുടെ എസ്എന്‍ ജംഗ്ഷന്‍ മുതല്‍ വടക്കേക്കോട്ട വരെയുളള ഫേസ്1 ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു

0

കൊച്ചി: കൊച്ചി മെട്രോയുടെ എസ്എന്‍ ജംഗ്ഷന്‍ മുതല്‍ വടക്കേക്കോട്ട വരെയുളള ഫേസ്1 ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന രണ്ടാം ഘട്ട ശിലാസ്ഥാപനം, റെയില്‍വേയുടെ കുറുപ്പുന്തറ ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം പുനലൂര്‍ സിംഗിള്‍ ലൈന്‍ വൈദ്യുതീകരണ ഉദ്ഘാടനം, സ്‌പെഷ്യല്‍ ട്രെയിന്‍ ഫ്‌ളാഗ് ഓഫ്, എറണാകുളം സൗത്ത്, നോര്‍ത്ത്,കൊല്ലം സ്‌റ്റേഷനുകളുടെ നവീകരണ ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

കൊച്ചി മെട്രോ കേരളത്തിനു വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നും പുതിയ പദ്ധതികള്‍ കേരളത്തിനുളള ഓണസമ്മാനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. മെട്രോയുടെ പുതിയ ഘട്ടം കൂടി എത്തുന്നതോടെ നഗര ഗതാഗതം ശക്തമാകും. വാഹനങ്ങളുടെ തിരക്കും മലിനീകരണവും കുറയുമെന്നു മോദി പറഞ്ഞു.

Leave a Reply