കുവൈത്തിലെ ഫുട്ബാൾ ആരാധകർക്ക് സന്തോഷ വാർത്ത

0

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫുട്ബാൾ ആരാധകർക്ക് സന്തോഷ വാർത്ത. 2022 ഫിഫ ലോകകപ്പ് ആസ്വദിക്കാൻ ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് കുവൈത്ത് എയർവേഴ്സിൽ പറക്കാം. ലോകകപ്പ് സീസണിൽ 13 പ്രതിദിന വിമാനങ്ങൾ സേവനം നടത്തുമെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു.

ടൂർണമെന്റ് പുരോഗമിക്കുമ്പോൾ വിമാനങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തും. മത്സരങ്ങൾക്കും ഫ്ലൈറ്റുകൾക്കുമുള്ള ടിക്കറ്റുകൾ ഉൾപ്പെടെയുള്ള വിവിധ പാക്കേജുകളും നടപ്പാക്കും. ടിക്കറ്റും ഫ്ലൈറ്റുകളും ബുക്ക് ചെയ്ത ശേഷം, യാത്രക്കാർ ഹയ്യ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം.

Leave a Reply