കുറ്റകൃത്യങ്ങൾക്കെതിരെ മിഴിതുറക്കാൻ വീണ്ടും പോലീസ് ബോഡിക്യാമറ

0

കൊച്ചി: കേരള പൊലീസിന്റെ യൂണിഫോമിലേക്ക് ബോഡിക്യാമറ വീണ്ടും മടങ്ങിയെത്തുന്നു. കുറ്റാന്വേഷണഘട്ടങ്ങളിൽ കൂടുതൽ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. മുമ്പും പൊലീസ് ബോഡിക്യാമറ ഉപയോഗിച്ചിരുന്നതാണ്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇത് പിന്നീട് ഒഴിവാക്കുകയായിരുന്നു.

4ജി സിം, വയർലെസ് കണക്‌ഷൻ, തത്സമയ സംപ്രേഷണം തുടങ്ങിയ സവിശേഷതകൾ നേരത്തേ ഉപയോഗിച്ച ക്യാമറയ്ക്കുണ്ടായിരുന്നു. ഉദ്യോഗസ്ഥർ റേഡിയേഷൻ പ്രശ്‌നം ഉന്നയിച്ചതോടെയാണ് താത്കാലികമായി ഒഴിവാക്കിയത്. 2018ൽ തിരുവനന്തപുരത്തും കൊച്ചിയിലുമായി 50 യൂണിഫോം ക്യാമറകളാണ് പരീക്ഷണാടിസ്ഥാനത്തിൽ സേന വാങ്ങിയത്.

Leave a Reply