പശു പേയിളകി മരിച്ചതിൽ ദുരൂഹത; അന്വേഷണവുമായി മൃഗസംരക്ഷണ വകുപ്പ്

0

കണ്ണൂർ: കണ്ണൂരിൽ പേവിഷബാധയേറ്റു പശു ചത്ത സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട് പശുവിന് പേപ്പട്ടിയുടെ കടിയേറ്റ പാടുകളോ ദേഹത്ത് മറ്റു മുറിവുകളോ ഇല്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. എന്നാൽ മേയാൻ വയലിലും പറമ്പിലും വിടുന്ന പശു തെരുവ് നായയുടെ സ്രവമടങ്ങുന്ന പുല്ല് തിന്നിട്ടുണ്ടാവാമെന്ന സംശയമാണ് മൃഗസംരക്ഷണ വകുപ്പ് ഉന്നയിക്കുന്നത്

ചൊവ്വാഴ്ച രാവിലെയോടു കൂടിയാണ് പശു ചത്തത്. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തിൽ കാണുന്നില്ലെന്ന കാര്യമാണ് ദുരൂഹത വർധിപ്പിക്കുന്നത് എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുല്ലിൽ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. കണ്ണൂരിൽ നിന്ന് ഡോക്ടർമാർ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഫയർഫോഴ്‌സ് എത്തി മരത്തിൽ കെട്ടിയിടുകയായിരുന്നു.