ദസറ ആഘോഷത്തിനൊരുങ്ങി ഭാരതം; അറിയാം രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉത്സവ വിശേഷങ്ങൾ

0

ബംഗളൂരു : ഈ വർഷത്തെ ദസറ ആഘോഷത്തിനായി മൈസൂരു ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. രാഷ്ട്രപതി ദ്രൗപദിമുർമുവാണ് ഉദ്ഘാടനം ചെയ്യുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്

സെപ്റ്റംബർ 26 നാണ് മൈസൂരു ചാമുണ്ഡി ഹിൽസിൽ ദസറ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ദസറ ആഘോഷങ്ങൾക്കായി മൈസൂരു നഗരത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കൊറോണ നിയന്ത്രണങ്ങൾ ഇല്ലാതെയാണ് ഇത്തവണ ദസറ ആഘോഷം സംഘടിപ്പിക്കുന്നത്. ദസറ ആഘോഷത്തിൽ പങ്കെടുക്കാനുള്ള 14 ആനകളും മൈസൂരുവിലെത്തിയിരുന്നു. ആദ്യ സംഘത്തിൽ ഒമ്പത് ആനകളും കഴിഞ്ഞദിവസം എത്തിച്ചേർന്ന രണ്ടാം സംഘത്തിൽ അഞ്ച് ആനകളുമാണുള്ളത്. ഇവക്ക് വിജയദശമി ദിനത്തിൽ നടക്കുന്ന ജംബോ സവാരിക്കായുള്ള പരിശീലനം നടന്നുവരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here