വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോൾ ​ഭാര്യ മരിച്ച നിലയിൽ; ലക്ഷ്മിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

0

: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചടയമംഗലം സ്വദേശി കിഷോർ എന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ഈ മാസം 24നാണ് ലക്ഷ്മി പിള്ളയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിദേശത്തു നിന്നെത്തിയപ്പോൾ ഭാര്യയെ മരിച്ച നിലയിൽ കണ്ടെന്നാണ് ഭർത്താവിന്റെ മൊഴി. ഒരു വർഷം മുൻപായിരുന്നു ലക്ഷ്മിയും കിഷോറും തമ്മിലുള്ള വിവാഹം. കുവൈത്തിൽനിന്ന് കഴിഞ്ഞദിവസം രാവിലെ വീട്ടിലെത്തിയപ്പോൾ ഭാര്യ ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെന്നാണ് കിഷോറിന്റെ മൊഴി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

വിവാഹശേഷം ഒരുമാസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. എന്താണ് ലക്ഷ്മിയെ മരണത്തിലേക്ക് എത്തിച്ചതെന്നു വ്യക്തമല്ല. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണവും പണവും നൽകിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കൾ പറയുന്നു. കിരണിന്റെ വീട്ടിൽ അമ്മയും സഹോദരിയും ആണ് താമസിച്ചിരുന്നത്. മൃതദേഹം പഴകുളത്തെ വീട്ടിൽ സംസ്‌കരിച്ചു. പരാതിയിൽ ചടയമംഗലം പൊലീസ് അന്വേഷണം തുടരുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here