മൂന്നുമാസത്തിനിടെ അരിവില കിലോഗ്രാമിന് ശരാശരി 13 രൂപ ഉയർന്നപ്പോൾ മലയാളിയുടെ പോക്കറ്റിൽനിന്ന് ചോർന്നത് 780 കോടി രൂപ

0

മൂന്നുമാസത്തിനിടെ അരിവില കിലോഗ്രാമിന് ശരാശരി 13 രൂപ ഉയർന്നപ്പോൾ മലയാളിയുടെ പോക്കറ്റിൽനിന്ന് ചോർന്നത് 780 കോടി രൂപ. 10 ലക്ഷം ടൺ അരിയാണ് മൂന്നുമാസത്തേക്ക് കേരളത്തിന് വേണ്ടത്. ഇതിൽ ആറുലക്ഷം ടണ്ണും പൊതുവിപണിയിൽനിന്നാണ്.

മുമ്പ് വെള്ള അരിക്ക് മട്ട അരിയെക്കാൾ വിലക്കുറവായിരുന്നു. ഇപ്പോൾ മട്ടയെ കടത്തിവെട്ടി വെള്ള മുമ്പിലെത്തി. 50-53 തോതിലായിരുന്നു, വെള്ള അരിക്ക് വ്യാഴാഴ്ചത്തെ മൊത്തവില. മട്ടയ്ക്ക് 48-52 വരെയും. ചില്ലറവില 3-4 രൂപ കൂടും. ആന്ധ്ര ജയ (വെള്ള) പുതിയ ലോഡ് ശനിയാഴ്ച എത്തിയത് 55 രൂപ നിരക്കിലാണെന്ന് ചങ്ങനാശ്ശേരി മാർക്കറ്റിലെ മൊത്തവിതരണക്കാരൻ രാജേഷ് പറഞ്ഞു. കേരളത്തിലെ ചില വെള്ള അരി ബ്രാൻഡുകൾക്ക് ശനിയാഴ്ച മൊത്തവില 58 ആയി. മുളകിനും മല്ലിക്കും വലിയ വിലക്കയറ്റമാണ്. കശ്മീരി മുളകിന് 100 രൂപയാണ് വർധന.

Leave a Reply