1976ൽ ഓസ്കർ പുരസ്കാരം നേടിയ യുഎസ് നടി ലൂയിസ് ഫ്ലെച്ചർ അന്തരിച്ചു

0

പാരിസ് ∙ ‘വൺ ഫ്ലൂ ഓവർ ദ് കുക്കൂസ് നെ സ്റ്റ്’ സിനിമയിലെ വില്ലത്തി നഴ്സിന്റെ വേഷത്തിലൂടെ 1976ൽ ഓസ്കർ പുരസ്കാരം നേടിയ യുഎസ് നടി ലൂയിസ് ഫ്ലെച്ചർ (88) അന്തരിച്ചു. ആറു പതിറ്റാണ്ടുകാലം ടെലിവിഷനിലും സിനിമയിലും സജീവമായിരുന്നു. ബധിരരായ മാതാപിതാക്കളുടെ മകളായി 1934 ജൂലൈ 22ന് യുഎസിലെ അലബാമയിലാണു ജനനം. ഓസ്കർ പുരസ്കാരം സ്വീകരിച്ച് മാതാപിതാക്കൾക്ക് ആംഗ്യഭാഷയിൽ നന്ദിയർപ്പിച്ചതും ലോകശ്രദ്ധ നേടി.

Leave a Reply