ഗായികയും ബിജെപി നേതാവുമായിരുന്ന സൊനാലി ഫോഗട്ടിന്‍റെ മരണത്തോടെ വിവാദനിഴലിലായ ഗോവയിലെ കേർളീസ് ഹോട്ടൽ പൊളിച്ചുനീക്കും

0

ഗായികയും ബിജെപി നേതാവുമായിരുന്ന സൊനാലി ഫോഗട്ടിന്‍റെ മരണത്തോടെ വിവാദനിഴലിലായ ഗോവയിലെ കേർളീസ് ഹോട്ടൽ പൊളിച്ചുനീക്കും. തീരം കൈയ്യേറിയെന്ന പരാതിയിൽ ഹോട്ടൽ പൊളിച്ചുനീക്കാനുള്ള ഗോവ തീരസംരക്ഷണ സമിതിയുടെ ഉത്തരവ് ദേശീയ ഹരിത ട്രൈബൂണൽ നിലനിർത്തിയതോടെയാണിത്.

ഓ​ഗ​സ്റ്റ് 23-നാ​ണ് ഫോ​ഗ​ട്ട് മ​രി​ച്ച​ത്. മ​ര​ണ​ത്തി​ന് മു​ന്പ് ഫോ​ഗ​ട്ടി​ന് ഹോ​ട്ട​ലി​ലെ പാ​ർ​ട്ടി​ക്കി​ടെ മ​യ​ക്കു​മ​രു​ന്ന ക​ല​ർ​ത്തി​യ മ​ദ്യം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ഹോ​ട്ട​ൽ വി​വാ​ദ​ചു​ഴി​യി​ല​ക​പ്പെ​ട്ട​ത്.

ഹോ​ട്ട​ൽ ഉ​ട​മ​ക​ളാ​യ എ​ഡ്വി​ൻ ന്യൂ​ന​സി​ന്‍റെ​യും ലി​ന​റ്റ് ന്യൂ​ന​സി​ന്‍റെ​യും എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും അട​ച്ചു​പൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തീ​രം കൈ​യ്യേ​റി​യ കേ​സി​ൽ ഇ​രു​വ​രും ഈ​യി​ടെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Leave a Reply