ബാബാ രാംദേവിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു

0

അലോപ്പതി ചികിത്സയുടെയും കോവിഡ് -19 വാക്‌സിനുകളുടെയും ഫലപ്രാപ്തിയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾക്കെതിരായ കേസിൽ ബാബാ രാംദേവിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു.

പ്ര​സ്തു​ത പ​രാ​മ​ർ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച കേ​സ് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ൽ വാ​ദം കേ​ൾ​ക്കാ​നി​വി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​ത തേ​ടി ഡോ​ക്‌​ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് രാം​ദേ​വി​ന് നോ​ട്ടീ​സ്.​ ജ​സ്റ്റി​സ് അ​നു​പ് ജ​യ​റാം ഭം​ഭാ​നി, ബാ​ബ രാം​ദേ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളോ​ട് അ​ടു​ത്ത വാ​ദം കേ​ൾ​ക്കു​ന്ന ഒ​ക്ടോ​ബ​ർ ആ​റി​ന​കം മ​റു​പ​ടി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് 19 മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണം അ​ലോ​പ്പ​തി​യാ​ണെ​ന്ന് പ​റ​ഞ്ഞ് ബാ​ബ രാം​ദേ​വ്, കൊറോണിൽ എന്ന പതഞ്ജലി മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഇത്തരം വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് രാം​ദേ​വ് പൊ​തു​ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് പലരും ആ​രോ​പ​ണം ഉ​ന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here