ലണ്ടൻ ബ്രിഡ്ജ് ഇസ് ഡൗൺ…യുകെയിൽ ഇനി എന്ത്‍?

0


ലണ്ടൻ: എഴുപതാണ്ട് നീണ്ട എലിസബത്തിയൻ യുഗം അവസാനിച്ചു. “ലണ്ടൻ ബ്രിഡ്ജ് ഇസ് ഡൗൺ’ എന്ന കോഡ് സന്ദേശം ഉപയോഗിച്ച് രാജ്ഞിയുടെ മരണവാർത്ത ലോകമെങ്ങും അറിയിച്ച് നിമിഷങ്ങൾക്കകം യുകെ ചിന്തിച്ചത് ഇനി എന്ത് എന്നാണ്. ദശകങ്ങളായി ശാന്തമായ ഒഴുകുന്ന ബ്രിട്ടീഷ് കാര്യക്രമത്തിനും ചിട്ടയ്ക്കും ഇനി വരുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നറിയാൻ ആശ്ചര്യത്തോടെ കാത്തിരിക്കുകയാണ് ബ്രിട്ടീഷ് ജനതയും ലോകവും.

രാ​ജ്ഞി​യു​ടെ മ​ര​ണ​ത്തോ​ടെ മ​ക​ൻ ചാ​ൾ​സ് രാ​ജ​പ​ദ​വി​യി​ലേ​ക്ക് സ്വ​ഭാ​വി​ക ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. അ​മ്മ​യു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ കു​റി​പ്പി​ൽ “ഹി​സ് മ​ജ​സ്റ്റി ദ ​കിം​ഗ്’ എ​ന്ന വി​ശേ​ഷ​ണ​മാ​ണ് ചാ​ൾ​സ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

ചാ​ൾ​സി​ന്‍റെ ആ​ഘോ​ഷ​മാ​യ കി​രീ​ട​ധാ​ര​ണ ച​ട​ങ്ങ് പി​ന്നീ​ട് ന​ട​ക്കും. ദ​ശ​ക​ങ്ങ​ളാ​യി കേ​ട്ടു​കേ​ൾ​വി മാ​ത്ര​മാ​യി​രു​ന്ന ഈ ​ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നാ​യി ത​യ്യാ​റെ​ടു​ക്കു​ന്ന ബ്രി​ട്ട​ൻ ഇ​പ്പോ​ൾ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ക​യാ​ണ്. ബ്രെ​ക്സി​റ്റും യു​കെ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​വാ​ദ​വും എ​ലി​സ​ബ​ത്തി​ന്‍റെ പി​ൻ​ഗാ​മി​ക​ൾ​ക്ക് ത​ല​വേ​ദ​ന​യാ​കു​മെ​ന്നു​റ​പ്പ്.

ഓ​സ്ട്രേ​ലി​യ, കാ​ന​ഡ, ന്യൂ​സി​ലാ​ൻ​ഡ് എ​ന്നി​വ​യ​ട​ക്കം 14 രാ​ജ്യ​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന കോ​മ​ൺ​വെ​ൽ​ത്തി​ന്‍റെ ഭ​ര​ണ​ത്ത​ല​വ​നാ​യി ചാ​ൾ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം എ​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്ന് ലോ​കം ഉ​റ്റു​നോ​ക്കു​ന്നു. എ​ലി​സ​ബ​ത്ത് രാ​ജ്ഞി കൈ​യ്യാ​ളി​വ​ന്ന ആം​ഗ്ലി​ക്ക​ൻ സ​ഭ​യു​ടെ നേ​തൃ​പ​ദ​വി​യും ചാ​ൾ​സി​നെ തേ​ടി​യെ​ത്തും.

ചാ​ൾ​സി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ത്തോ​ടെ പ​ത്നി കാ​മി​ല​യ്ക്ക് വി​ശ്വ​പ്ര​സി​ദ്ധ​മാ​യ കോ​ഹി​നൂ​ർ കി​രീ​ടം അ​ണി​യാ​നു​ള്ള അ​വ​കാ​ശം ല​ഭി​ക്കും. 105.6 കാ​ര​റ്റ് വ​ജ്ര​ത്തി​ൽ പ​ണി​ത കോ​ഹി​നൂ​ർ വി​ക്ടോ​റി​യ​ൻ കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ട് പോ​യ​താ​ണ്.

എ​ലി​സ​ബ​ത്തി​ന്‍റെ മ​ര​ണ​ത്തോ​ടെ ചാ​ൾ​സ് ഉ​പേ​ക്ഷി​ച്ച “പ്രി​ൻ​സ് ഓ​ഫ് വെ​യി​ൽ​സ്’ എ​ന്ന പ​ദ​വി മ​ക​ൻ വി​ല്യ​മി​ന് ല​ഭി​ക്കും. ബ്രി​ട്ടീ​ഷ് രാ​ജ​പ​ദ​വി​യി​ലേ​ക്കു​ള്ള അ​ന​ന്ത​രാ​വ​കാ​ശി​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ള്ള പ​ദ​വി​യാ​ണി​ത്. ഡ്യൂ​ക്ക് ഓ​ഫ് കോ​ൺ​വാ​ൽ എ​ന്ന പ​ദ​വി​യി​ൽ നി​ന്ന് വി​ല്യം ഉ​യ​രു​ന്ന​തോ​ടെ പ​ത്നി കേ​റ്റ് ഡ​ച്ച​സ് പ​ദ​വി​യി​ൽ നി​ന്ന് “പ്രി​ൻ​സ​സ് ഓ​ഫ് വെ​യി​ൽ​സ്’ എ​ന്ന സ്ഥാ​ന​ത്തേ​ക്കു​യ​രും.

ജെ​യിം​സ് ബോ​ണ്ട് ചി​ത്ര​ങ്ങ​ളി​ലെ “ഓ​ൺ ഹെ​ർ മ​ജ​സ്റ്റീ​സ് സീ​ക്ര​ട്ട് സ​ർ​വീ​സ്’ എ​ന്ന പ്ര​യോ​ഗ​ത്തി​ൽ തു​ട​ങ്ങി പാ​പ്പ​രാ​സി ലോ​ക​ത്തി​ലും കാ​യി​ക, സാ​സ്ക്കാ​രി​ക മേ​ഖ​ല​യി​ലും അ​ട​ക്കം ബ്രി​ട്ട​ന്‍റെ “സോ​ഫ്റ്റ് പ​വ​ർ’ പ്ര​ക​ട​മാ​കു​ന്ന ഇ​ട​ങ്ങി​ലെ​ല്ലാം ഇ​നി സ​മൂ​ല​മാ​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കും.

Leave a Reply