അഞ്ച് സഹപാഠികള്‍ ചേര്‍ന്ന് തല്ലിച്ചതച്ചു; ശ്രീചിത്ര ഹോമിൽ പതിനാലുകാരന് ക്രൂരമർദ്ദനം; പരാതി നല്‍കരുതെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടെന്ന് അമ്മ

0

തിരുവനന്തപുരം: ശ്രീചിത്ര ഹോമില്‍ പതിനാലുകാരന് ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. ആര്യനാട് സ്വദേശിയായ കുട്ടിയെ അഞ്ചു സഹപാഠികള്‍ ചേര്‍ന്ന് തല്ലിച്ചതച്ചെന്നാണ് ആരോപണം. കുട്ടിയുടെ നടുവിനും കാലിനും സാരമായ പരുക്കേറ്റു. ആര്യനാട് സ്വദേശിയായ കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പൊലീസിൽ പരാതിനൽകരുതെന്ന് അധികൃതർ പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. ഈ മാസം ആറിന് ശ്രീചിത്ര പുവര്‍ ഹോമിലെ ഓണ പരിപാടികള്‍ക്ക് ശേഷമാണ് സംഭവം.
മര്‍ദ്ദനമേറ്റ വിവരം കുട്ടി ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് എട്ടാം തീയതി വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം തിരക്കാനായി പുവര്‍ ഹോമിലെ സൂപ്രണ്ടുമായി കുടുംബം ബന്ധപ്പെട്ടു. എന്നാല്‍ കേസ് അടക്കമുള്ള മറ്റു നടപടികളുമായി പോകേണ്ടതില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു. ഇതോടെ സിഡബ്ല്യൂസിക്ക് കുട്ടിയുടെ അമ്മ പരാതി നല്‍കുകയായിരുന്നു.

സംഭവം അറിഞ്ഞയുടന്‍ കുട്ടിയെ നെടുമങ്ങാട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അവശനിലയില്‍ ആയതിനാല്‍ വിദഗ്ധ ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആദ്യം അവർ കവിളത്തടിച്ചു എന്ന് വിദ്യാർത്ഥി പറയുന്നു. ഒരാൾ പിന്നിൽ നിന്ന് തലയിൽ ഷീറ്റ് മൂടി അടിച്ചു. പാത്രം കൊണ്ട് തലയ്ക്കടിച്ചു. എന്നിട്ട് അപ്പുറത്തെ മുറിയിൽ കൊണ്ടുപോയി ഇടിച്ചു. കൈ കയറുകൊണ്ട് കെട്ടി എന്നും വിദ്യാർത്ഥി പറഞ്ഞു. അതേസമയം, പൊലീസിൽ പരാതിപ്പെടാൻ ശിശു പരിപാലന സമിതി പറഞ്ഞെങ്കിലും പരാതിപ്പെടരുതെന്ന് പൊവർ ഹോം സൂപ്രണ്ട് പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. തങ്ങൾ ഈ കുട്ടികളെ മാറ്റാൻ ആവശ്യപ്പെട്ട് സിഡബ്ല്യുസിയ്ക്ക് കത്തയക്കുന്നുണ്ടെന്നും അപ്പോൾ വിളിക്കുമ്പോൾ വന്നാൽ മതിയെന്നും പറഞ്ഞു. ഇതിൽ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇതുവരെ അവർ കാര്യങ്ങൾ അന്വേഷിച്ചിട്ടില്ല.

ഈ മാസം ആറിന് ഓണാഘോഷത്തിനിടെയാണ് ശ്രീചിത്ര പുവർ ഹോമിൽ 14കാരന് മർദനമേൽക്കുന്നത്. വിവരം കുട്ടി ആരെയും അറിയിച്ചിരുന്നില്ല. എന്നാൽ, ഈ മാസം 10ന് വീട്ടിലേക്ക് അവധിയിൽ എത്തിയപ്പോൾ കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി വീട്ടുകാർക്ക് ആശങ്കയായി. വിവരം അന്വേഷിച്ചപ്പോൾ കുട്ടി ഈ മർദനത്തിൻ്റെ കാര്യം പറഞ്ഞു. ഇരുമ്പുവടി അറ്റത്തുവരുന്ന ചൂല് കൊണ്ട് മർദിച്ചു എന്നും ബൂട്ടിട്ട് ചവിട്ടി എന്നും കുട്ടി പറയുന്നു. 10ന് നെടുമങ്ങാട് ആശുപത്രിയിലും ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിഷയത്തിൽ കുട്ടിയുടെ കുടുംബം വകുപ്പുമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here