പേവിഷബാധ സ്ഥിരീകരിച്ച പശുവിന്റെ പാൽ കുടിച്ചാൽ പേ ഇളകുമോ ?

0

പേവിഷബാധ സ്ഥിരീകരിച്ച പശുവി
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം ദിനംപ്രതി വർധിച്ചു വരുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും നായകൾ വ്യാപകമായി ആക്രമിക്കുന്നുണ്ട്. കണ്ണൂരിലും തൃശൂരിലും പശുക്കൾക്ക് പേ വിഷബാധയേറ്റിരുന്നു. തുടർന്ന് രണ്ടെണ്ണത്തിനെയും കൊലപ്പെടുത്തി. എന്നാൽ ഇപ്പോഴും നിലനിൽക്കുന്ന സംശയം പേ വിഷബാധയേറ്റ പശുവിന്റെ പാൽ കുടിച്ചാൽ പേ പിടിക്കുമോ എന്നാണ്.

എന്നാൽ പശുവിന്റെ പാൽ കുടിച്ച് പോയെന്ന് കരുതി ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പാലിൽ രോഗാണുക്കൾ ഉണ്ടെങ്കിലും ചൂടാക്കുന്നതോടെ അവ നശിച്ചുപോകും. തിളപ്പിച്ച പാലിലൂടെ ഒരിക്കലും റാബീസ് വൈറസുകൾ പടരില്ല. ഉമിനീരിലൂടെയും പേ വിഷബാധയേറ്റ മൃഗത്തിന്റെ കടിയേൽക്കുന്നതിലൂടെയും മാത്രമേ ഇത് സാധാരണയായി പടരാറൂള്ളൂ. അതുകൊണ്ട് തന്നെ പാൽതിളപ്പിച്ച് കുടിക്കുന്നവർ ഭയപ്പേടേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

തെരുവുനായ ആക്രമണം; കുമളിയിൽ അഞ്ചുപേര്‍ക്ക് പരിക്ക്

അതേസമയം പേവിഷബാധയേറ്റ പശുവിന്റെ പാൽ ചൂടാക്കാതെ കറന്നെടുത്തപാടെ നേരിട്ടാണ് കുടിച്ചതെങ്കിൽ പ്രതിരോധ കുത്തിവെയ്പ്പ് ആവശ്യമാണ്. സാധാരണഗതിയിൽ പാൽ ചൂടാക്കി കുടിക്കുന്നതിനാൽ ഇക്കാര്യത്തിൽ ഭയപ്പെടേണ്ട സാഹചര്യം വരുന്നില്ലെന്നാണ് വിലയിരുത്തൽ.

വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റാല്‍ പോറലേറ്റ ഭാഗം സോപ്പുപയോഗിച്ച് ശുദ്ധജലത്തില്‍ പതിനഞ്ച് മിനിറ്റോളം സമയമെടുത്ത് നന്നായി കഴുകി വൃത്തിയാക്കണം. ഒരു ശതമാനം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയും മുറിവുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ശേഷം മുറിവില്‍ പോവിഡോണ്‍ അയഡിന്‍ ലേപനം പുരട്ടണം. വൈറസിനെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിനും അയഡിന്‍ ലേപനത്തിനുമുണ്ട്. ശേഷം തുടര്‍ച്ചയായി അഞ്ച് പ്രതിരോധകുത്തിവയ്പ്പുകള്‍ കടിയേറ്റതിന്‍റെ 0, 3, 7, 14, 28 എന്നീ ദിവസങ്ങളില്‍ നല്‍കണം. കടിയേറ്റ ദിവസം ചെയ്യുന്ന പ്രതിരോധകുത്തിവയ്പ്പാണ് 0 ദിവസത്തെ കുത്തിവയ്പ്. പ്രതിരോധകുത്തിവയ്പ്പുകള്‍ മുന്‍കൂട്ടി കൃത്യമായി എടുത്തിട്ടുള്ള നായ, പൂച്ച പോലുള്ള മൃഗങ്ങള്‍ക്കാണ് കടിയേറ്റതെങ്കില്‍ 0, 3 ദിവസങ്ങളില്‍ രണ്ട് ബൂസ്റ്റര്‍ കുത്തിവയ്പ്പുകള്‍ നല്‍കിയാല്‍ മതിയാകും.

റാബീസ് വൈറസുകള്‍ മുറിവില്‍നിന്നും നാഡികള്‍ വഴി സഞ്ചരിച്ച് തലച്ചോറിലെത്തിയാണ് രോഗമുണ്ടാക്കുന്നത് എന്നറിയാമല്ലോ. കഴുത്തിന‌ു മുകളില്‍ കടിയേറ്റാല്‍ മുറിവില്‍നിന്നും വൈറസുകള്‍ വളരെ വേഗത്തില്‍ തലച്ചോറിലെത്തി രോഗമുണ്ടാക്കും. പശുക്കള്‍ക്കും ആടുകള്‍ക്കുമെല്ലാം കഴുത്തിന് മുകളില്‍ കടിയേല്‍ക്കാനാണ് കൂടുതല്‍ സാധ്യതയെന്നതിനാല്‍ പ്രത്യേകം ജാഗ്രത വേണം.

പ്രതിരോധകുത്തിവയ്പ്പിന്‍റെ പ്രാധാന്യം

പേവിഷബാധയ്ക്കെതിരായ പ്രതിരോധകുത്തിവയ്പ്പുകള്‍ മുന്‍കൂറായി കൃത്യമായി എടുത്ത വളര്‍ത്തുമൃഗങ്ങളാണെങ്കില്‍ രോഗാണുവിനെതിരെ അവയുടെ ശരീരത്തില്‍ പ്രതിരോധശേഷിയുണ്ടാവും. കടിയേറ്റതിനു ശേഷം വീണ്ടും ബൂസ്റ്റര്‍ കുത്തിവയ്പ് എടുക്കുമ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവയുടെ ശരീരത്തില്‍ ശക്തമായ പ്രതിരോധശേഷി രൂപപ്പെടുകയും രോഗാണുവിനെ പ്രതിരോധിക്കുകയും ചെയ്യും. മുന്‍കൂട്ടി കുത്തിവയ്പ്പുകള്‍ എടുക്കാതെ കടിയേറ്റതിനു ശേഷം മാത്രമാണ് പ്രതിരോധകുത്തിവയ്പ്പുകള്‍ നല്‍കുന്നതെങ്കില്‍ പ്രതിരോധശേഷി രൂപപ്പെടാന്‍ സമയമെടുക്കും.

വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മൂന്നു മാസം (12 – 16 ആഴ്ച) പ്രായമെത്തുമ്പോള്‍ ആദ്യ പേവിഷബാധ പ്രതിരോധകുത്തിവയ്പ് നല്‍കണം. പിന്നീട് നാല് ആഴ്ചകള്‍ക്ക് ശേഷം (16–18 ആഴ്ച) ബൂസ്റ്റര്‍ കുത്തിവയ്പ് നല്‍കണം. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവയ്പ് ആവര്‍ത്തിക്കണം.

മീഡിയമം​ഗളം ആപ്പ് ഡൗൺലോഡ് ചെയ്യാൻ

മൂന്ന് മാസത്തിലും ചെറിയപ്രായത്തില്‍ പ്രതിരോധ വാക്സിന്‍ നല്‍കിയാല്‍ ആവശ്യമായ പ്രതിരോധശേഷി കുഞ്ഞുങ്ങളുടെ ശരീരത്തില്‍ രൂപപ്പെടില്ല. പ്രതിരോധശേഷി രൂപപ്പെടാന്‍ വേണ്ട ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെറിയപ്രായത്തില്‍ നടക്കാത്തതാണ് മുഖ്യകാരണം. പേവിഷബാധ പ്രതിരോധകുത്തിവയ്പ്പുകള്‍ കൃത്യമായി എടുത്ത അമ്മയില്‍നിന്നും കന്നിപ്പാല്‍ വഴി ലഭ്യമാവുന്ന ആന്‍റിബോഡികള്‍ ആദ്യ മൂന്ന് മാസം വരെ കുഞ്ഞുങ്ങളെ രോഗാണുക്കളില്‍നിന്ന് സംരക്ഷിക്കും.

പൂര്‍ണ്ണ ആരോഗ്യമുള്ളപ്പോള്‍ മാത്രമേ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കാന്‍ പാടുള്ളൂ. കുത്തിവയ്പ്പിന് ഒരാഴ്ച മുന്‍പ് ആന്തരപരാദങ്ങള്‍ക്കെതിരായി മരുന്നുകള്‍ നല്‍കാന്‍ വിട്ടുപോവരുത്. പ്രതിരോധ കുത്തിവയ്പ് നല്‍കി മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ശരീരത്തില്‍ പ്രതിരോധശേഷി രൂപപ്പെടും. പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്ത നായ്ക്കളില്‍ ബാഹ്യലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിച്ചില്ലെങ്കിലും ഉമിനീരില്‍ വൈറസ് ഉണ്ടാവാനിടയുണ്ടെന്ന ആശങ്ക ചിലര്‍ക്കെങ്കിലുമുണ്ട്. ഈ ആശങ്കകള്‍ അസ്ഥാനത്താണ്. രോഗാണുബാധയേറ്റാല്‍ മരണം തീര്‍ച്ചയായതിനാല്‍ ഒരു ജീവിയ്ക്കും പേവിഷബാധ വൈറസിന്‍റെ നിത്യവാഹകരാവാന്‍ കഴിയില്ല എന്നതാണ് ശാസ്ത്രം

LEAVE A REPLY

Please enter your comment!
Please enter your name here