കൊല്ലത്ത് എഴുകോണിനും കുണ്ടറയ്ക്കുമിടയിലെ റെയില്‍വേ ട്രാക്കിലേക്ക് മരം വീണു

0

കൊല്ലത്ത് എഴുകോണിനും കുണ്ടറയ്ക്കുമിടയിലെ റെയില്‍വേ ട്രാക്കിലേക്ക് മരം വീണു. ഇതോടെ കൊല്ലത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റിയശേഷം ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ കൊ​ല്ല​ത്ത് അ​തി​ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്നു​ണ്ടാ​യി​രു​ന്നു. മൂ​ന്നോ​ടെ​യാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മ​രം വീ​ണ​ത്. ഇ​തി​നു​പി​ന്നാ​ലെ ചെ​ങ്കോ​ട്ട​യി​ല്‍ നി​ന്നും കൊ​ല്ല​ത്തേ​ക്കു​ള്ള പാ​സ​ഞ്ച​ര്‍ ട്രെ​യി​ൻ കൊ​ട്ടാ​ര​ക്ക​ര സ്റ്റേ​ഷ​നി​ല്‍ പി​ടി​ച്ചി​ട്ടി​രു​ന്നു.

Leave a Reply