ഫോര്‍ട്ട് കൊച്ചിയില്‍ കടലിൽ വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്

0

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കടലിൽ വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇന്ന് രാവിലെ 11.30 നാണ് സംഭവം.

മീന്‍പിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയുണ്ടയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ നിലത്തുവീണ സെബാസ്റ്റ്യനെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ചെവിയുടെ ഭാഗത്താണ് വെടിയുണ്ടയേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here