ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി; അലങ്കോലമായത് ഗവര്‍ണറുടെ പ്രസംഗം കാരണമാണ്’; ​ഗവർണറെ കടന്നാക്രമിച്ച് ഇ.പി. ജയരാജന്‍

0

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ചരിത്ര കോണ്‍ഗ്രസ് അലങ്കോലമായത് ഗവര്‍ണറുടെ പ്രസംഗം കാരണമാണ്. മുഖ്യമന്ത്രി കത്തു നല്‍കിയത് ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായാണെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ​ഗവർണറുടെ പത്രസമ്മേളനത്തിന് പിന്നാലെയാണ് പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എത്തിയത്

ഇ.പി. ജയരാജ​ന്റെ വാക്കുകൾ ഇങ്ങനെ:

ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ ഒരിക്കലും അദ്ദേഹം യോഗ്യനല്ല. അപക്വമായ, വികാരങ്ങള്‍ക്ക് അടിപ്പെട്ടുകൊണ്ടുള്ള ഗവര്‍ണറുടെ സമീപനത്തിലൂടെ ഇത്തരമൊരു ഉയര്‍ന്ന സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ല എന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു.

35 വര്‍ഷത്തോളം ആര്‍എസ്എസ് ബന്ധമുള്ള ആളാണ് താന്‍ എന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ള മാനസിക അസ്വാസ്ഥ്യം എന്താണെന്നുള്ളത് ബന്ധപ്പെട്ടവര്‍ പരിശോധിക്കുന്നത് നല്ലതാണ്. ഗവര്‍ണര്‍ സ്വമേധയാ ഗവര്‍ണര്‍ പദവിയില്‍നിന്ന് രാജിവെച്ച് പോകുന്നതാണ് ഉചിതമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ഇന്ന് ഗവര്‍ണര്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരായി നടന്ന പ്രതിഷേധം സംബന്ധിച്ചും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സിയുടെ നിയമനം സംബന്ധിച്ചുമെല്ലാം രൂക്ഷമായ വിമര്‍ശനമാണ് ഗവര്‍ണര്‍ ഇന്ന് പത്രസമ്മേളനത്തില്‍ ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here