കണ്ണൂരിൽ വൻ ലഹരിവേട്ട; ഒരുകോടിയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ; ജാഫർ ഡൽഹിയിൽനിന്ന് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി

0

കണ്ണൂർ: കണ്ണൂരിൽ വൻ ലഹരിവേട്ട. ഒരുകോടിയുടെ എംഡിഎംഎയുമായി യുവാവ് പിടിയിലായി കോഴിക്കോട് കൊടുവള്ളി സ്വദേശി നടമുറിക്കൽ ഹൗസിൽ എൻ.എം. ജാഫർ (43) ആണ് പിടിയിലായത്. ഡൽഹിയിൽനിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 600 ഗ്രാം എം.ഡി.എം.എയുമായാണ് യുവാവ് പിടിയിലായത്.

ഡൽഹിയിൽനിന്ന് മയക്കുമരുന്നെത്തിച്ച് കണ്ണൂരും കോഴിക്കോടും വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ജാഫർ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രാജധാനി എക്സ്പ്രസിൽ കണ്ണൂർ എക്സൈസ് റെയ്‌ഞ്ചും എക്സൈസ് ഐ.ബിയും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ജാഫർ പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ ഒരുകോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്

കണ്ണൂർ റെയ്‌ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്ത്, കണ്ണൂർ ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ എൻ.കെ ശശി, കണ്ണൂർ ഐ.ബി എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്, പ്രിവന്റീവ് ഓഫീസർ എം.കെ. സന്തോഷ്‌, എൻ.വി. പ്രവീൺ, കണ്ണൂർ ഐ.ബിയിലെ പ്രിവന്റീവ് ഓഫീസർമാരായ വിനോദ്, ദിലീപ്, സുധീർ, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ എം.കെ. സജീവൻ, കണ്ണൂർ റെയ്‌ഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ, എം. സജിത്ത്, എൻ. രജിത്ത് കുമാർ, പി. നിഖിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here