സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു

0

കൊല്ലം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു. കൊല്ലത്തും കോഴിക്കോട്ടും ഇരുചക്രവാഹനങ്ങൾക്ക് കുറുകെ തെരുവുനായ ചാടി അപകടം നടന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

കൊല്ലത്ത് നായ വാഹനത്തിന് കുറുകെ ചാടിയതിനെ തുടർന്ന് കൊട്ടാരക്കര സ്വദേശി കവിതയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ യുവതിയുടെ കാൽ ഒടിഞ്ഞു തൂങ്ങി.കവിതയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

Leave a Reply