വീ‌ട്ടിലിരിക്കുന്ന ചില ദിവസങ്ങളിൽ അത് മുഖത്തിടും’; അൻപത് വയസ് കഴിഞ്ഞിട്ടും യൗവ്വനകാന്തി നിലനിർത്തുന്ന തബു സൗന്ദര്യരഹസ്യം വെളിപ്പെടുത്തുന്നു

0

മുഖം കണ്ട് നടി തബുവിന്റെ പ്രായം പറയാൻ ആരുമൊന്ന് പതറും. അൻപത് വയസ് പിന്നിട്ട താരത്തിന്റെ ചർമ്മം ഇപ്പോഴും ചെറുപ്പമാണ്. ഇപ്പോഴിതാ, തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. ഒരു അഭിമുഖത്തിലാണ് തന്റെ മുഖകാന്തിക്ക് പിന്നിലെന്തെന്ന് താരം വെളിപ്പെടുത്തിയത്.

തന്റെ സൗന്ദര്യത്തിന് പ്രത്യേകിച്ച് ഒരു രഹസ്യവുമില്ലെന്നാണ് താരം പറയുന്നത്. എന്നാൽ, ചില ദിവസങ്ങളിൽ കോഫി പൗഡർ മുഖത്തിടാറുണ്ടെന്ന് വെളിപ്പെടുത്തി. പണ്ട് തന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സജസ്റ്റ് ചെയ്ത ക്രീമിനെക്കുറിച്ചും അവർ മനസുതുറന്നു.

‘മാഡം താങ്കളുടെ സ്‌കിൻ നല്ലതാണ്, വീട്ടിലിരിക്കുമ്പോൾ എന്തെങ്കിലും ചെയ്യാറുണ്ടോയെന്ന് ഒരിക്കൽ എന്റെ മേക്കപ്പ് ആർട്ടിസ്റ്റ് എന്നോട് ചോദിച്ചു. കോഫി പൗഡർ ഇടാറുണ്ടെന്ന് പറഞ്ഞപ്പോൾ, അവർ എനിക്ക് അൻപതിനായിരം രൂപയുടെ ഒരു ക്രീം എനിക്ക് സജസ്റ്റ് ചെയ്തു. ഒരിക്കൽ വാങ്ങി, പിന്നെ അത് ഉപയോഗിച്ചിട്ടില്ല. ഇതല്ലാതെ ഞാൻ മുഖത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. എപ്പോഴും നന്നായിരിക്കണമെന്ന് ചിന്തയുണ്ട്. അത്രമാത്രം.’- തബു വ്യക്തമാക്കി.

Leave a Reply