‘തെറ്റ് ചെയ്തവരെ പുറത്താക്കാൻ തയാറാകണം’; കോൺഗ്രസിനോട് മന്ത്രി റിയാസ്

0

കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ചിത്രം തകർത്തവർക്കെതിരെ സംഘടനാപരമായ നടപടിയെടുക്കാൻ കോൺഗ്രസിനോട് മന്ത്രി റിയാസ്. “എന്തിനാണ് കോൺഗ്രസ് അവരെ സംരക്ഷിക്കുന്നത് എന്നറിയില്ല. നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരിൽ കനത്ത പ്രയാസമാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ഇവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഉത്തരവാദിത്വപ്പെട്ടവർ സ്വീകരിക്കുന്നതെ”ന്നും റിയാസ് കുറ്റപ്പെടുത്തി. ദയനീയമായ സ്ഥിതിയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുകയാണ്. തെറ്റ് ചെയ്തവരെ പുറത്താക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

വയനാട് കൽപറ്റയിൽ രാഹുൽഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ എം പിയുടെ പിഎ ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്.ആർ. കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം ഇന്ന് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here