കാൽനട യാത്രക്കാരിയായ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചത് ബൈക്കിൽ പിന്തുടർന്നെത്തി

0

മലപ്പുറം: നിലമ്പൂരിൽ കാൽനട യാത്രക്കാരിയെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാൽനട യാത്രക്കാരിയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ച യുവാവിനെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലിസ് പിടിച്ചത്. കാരാട് പാലാമഠം സ്വദേശി‌യായ പൂങ്ങോട്ട് പ്രജീഷ് (34) നെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ 10.30 ഓടെ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. ബസ് ഇറങ്ങി നടന്നു പോകുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന യുവാവ് വിജനമായ സ്ഥലത്തുവെച്ച് കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതുവഴി ബൈക്കിലെത്തിയ പ്രദേശ വാസികൾ തടഞ്ഞുവെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.

യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇൻസ്‌പെക്ടർ പി വിഷ്ണു, എസ് ഐ നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply