രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് താന്‍ അനായാസ വിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. അതില്‍ സംശയമൊന്നുമില്ല. മണ്ഡലം മുഴുവന്‍ പ്രവര്‍ത്തിച്ച ആര്‍ക്കും അതില്‍ സംശയമുണ്ടാവില്ല. രണ്ടാം സ്ഥാനത്ത് ആരു വരുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് തരൂര്‍ പറഞ്ഞു.

നഗര പ്രദേശങ്ങളില്‍ എന്തുകൊണ്ടാണ് വോട്ടിങ് കുറഞ്ഞതെന്നു പലരും ചോദിക്കുന്നുണ്ട്. അത് ആരെ ബാധിക്കും എന്നാണ് ചോദ്യം. ബിജെപിക്കാര്‍ ഇപ്പോഴത്തെ സ്ഥാനാര്‍ഥിക്ക് വോട്ടു കൊടുക്കേണ്ടെന്നു തീരുമാനിച്ച് ചെയ്യാതിരുന്നതാണോ എന്നറിയില്ല. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിനായിരിക്കും വോട്ടിങ് കുറഞ്ഞതിന്റെ ദോഷം.നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം എന്നീ ഗ്രാമ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് സാധാരണ രണ്ടാം സ്ഥാനത്തു വരിക. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ അങ്ങനെയാണ്. ബിജെപിയുടെ ശക്തി നഗര മണ്ഡലങ്ങളിലാണ്. ഇത്തവണ അത് അങ്ങനെ തന്നെയായിരിക്കുമോ എന്നു സംശയമുണ്ട്.

കേരളത്തില്‍ മാത്രമല്ല, ഹിന്ദി സംസ്ഥാനങ്ങളില്‍ നിന്നെല്ലാം ബിജെപിക്ക് അനുകൂലമായ സൂചനകളാണ് ലഭിക്കുന്നതെന്ന് തരൂര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here